കൊമേഴ്സ്യല്‍ അപ്രന്റീസ് ഒഴിവ്
1279595
Tuesday, March 21, 2023 12:52 AM IST
കാഞ്ഞങ്ങാട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രന്റീസുമാരുടെ ഒഴിവ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുമുള്ള ബിരുദം, ഏതെങ്കിലും ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പിജിഡിസിഎ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 2023 ജനുവരി ഒന്നിന് 26 വയസ് കവിയാന്‍ പാടില്ല. പ്രതിമാസം സ്റ്റൈപ്പെന്റ് 9,000 രൂപ. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 28നു രാവിലെ 11നകം ബോര്‍ഡിന്റെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ജില്ലാ കാര്യാലയത്തില്‍ എത്തണം. ബോര്‍ഡില്‍ അപ്രന്റീസ് ട്രെയിനിംഗ് എടുത്തിട്ടുള്ളവര്‍ അപേക്ഷിക്കേണ്ട. വെബ്സൈറ്റ്: https://kspcb.keralagov.in. ഫോണ്‍: 04672 201180.