ഉണര്‍വ് പദ്ധതിക്ക് തുടക്കമായി
1281240
Sunday, March 26, 2023 7:04 AM IST
മാലോം: സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി ലഹരി വരജന മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഉണര്‍വ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാലോത്ത് കസബ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇ. ചന്ദ്രശേഖരന് എംഎല്‍എ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായുള്ള കായിക ഉപകരണങ്ങളുടെ വിതരണവും നടന്നു.
ഇതോടൊപ്പം സ്കൂളില്‍ മൂന്നര ലക്ഷം രൂപ ചെലവില്‍ കബഡി റബര്‍ മാറ്റ്, വോളിബോള്‍, ഫുട്ബോള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍, മിനി ജിംനേഷ്യം, കാരംസ്, ചെസ് കളികള്‍ക്കുള്ള സൗകര്യം തുടങ്ങിയവയും ഒരുക്കും. ചടങ്ങില്‍ ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ഷിനോജ് ചാക്കോ, ജില്ല പഞ്ചായത്തംഗം ജോമോന് ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, പഞ്ചായത്തംഗം ജെസി ടോമി, പിടിഎ പ്രസിഡന്റ് സനോജ് മാത്യു, എസ്എംസി ചെയര്മാന് കെ.ദിനേശന്, എംപിടിഎ പ്രസിഡന്റ് കെ.അമൃത, സ്കൂള്‍ പ്രിന്‍സിപ്പല്‍ ദീപ,
മുഖ്യാധ്യാപകന്‍ ജ്യോതി ബാസു, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഡി. ബാലചന്ദ്രന്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി.രഘുനാഥന്, വിമുക്തി ജില്ലാ മാനേജര്‍ ഹരിദാസന് പാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.