ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, March 28, 2023 10:27 PM IST
വെ​ള്ള​രി​ക്കു​ണ്ട്: ഒ​ന്ന​ര മാ​സം മു​മ്പ് കാ​ര്യോ​ട്ടു​ചാ​ലി​ല്‍ ബൈ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചു​ള്ളി​യി​ലെ കൊ​ച്ചു​താ​ഴ​ത്ത് മാ​ത്യു-​ലി​സി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജെ​ഫി​ൻ മാ​ത്യു (42) വാ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​റീ​ഷ്, ജ​സ്മി.