തൃക്കരിപ്പൂര്‍: സംസ്ഥാന യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ കാസര്‍ഗോഡിന് കിരീടം. ഫൈനലില്‍ പാലക്കാടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് കാസര്‍ഗോഡ് കിരീടം ചൂടിയത്.
ഗൗതം, അഹമ്മദ് അന്‍ഫാസ് എന്നിവരാണ് കാസര്‍ഗോഡിന്റെ ഗോളുകൾ നേടിയത് ഷിയാസ് പാലക്കാടിന്റെ ആശ്വാസ ഗോള്‍ നേടി.
ലൂസേഴ്സ് ഫൈനലില്‍ തിരുവനന്തപുരത്തെ സഡന്‍ ഡെത്തില്‍ പരാജയപ്പെടുത്തി എറണാകുളം മൂന്നാംസ്ഥാനം നേടി. കാസര്‍ഗോഡിന്റെ പി.എ. ആദിലിനെ ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരനായും അഹമ്മദ് അന്‍ഫാസ് ടോപ്സ്കോററും മികച്ച ഫോര്‍വേഡുമായും ദേവനന്ദന് ഗോള്‍കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രപഞ്ച് (തൃശൂര്‍) ആണ് മികച്ച ഡിഫന്‍ഡര്‍.സമാപനചടങ്ങില്‍ കണ്ണൂര്‍ റൂറല്‍ എഎസ്പി ടി.പി.രഞ്ജിത്ത് സമ്മാനദാനം നിര്‍വഹിച്ചു.