കെ​എ​സ്‌​യു​വി​ന് വി​ജ​യം
Saturday, September 30, 2023 1:59 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ് കോ​ള​ജി​ല്‍ 15 സീ​റ്റി​ല്‍ മ​ത്സ​രി​ച്ച കെ​എ​സ്‌​യു 11 സീ​റ്റും നേ​ടി കോ​ള​ജ് യൂ​ണി​യ​ന്‍ പി​ടി​ച്ചെ​ടു​ത്തു. യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​നാ​യി തോ​മ​സ് ഏ​തി​രി​ല്ലാ​തെ ജ​യി​ച്ചി​രു​ന്നു.
യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ച​വ​ര്‍​ക്ക് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്രെ​സ്സി​ന്‍റെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വീ​ക​ര​ണം ന​ല്‍​കി.

ഷോ​ബി ജോ​സ​ഫ്, ബാ​ബു കോ​ഹി​നൂ​ര്‍, ജി​മ്മി ഇ​ട​പ്പാ​ടി, കെ.​ആ​ര്‍. വി​നു, മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, ലി​റ്റോ തോ​മ​സ്, ഡാ​ര്‍​ളി​ന്‍, ശി​ഹാ​ബ്, ബി​ജു ച​മ​ക്കാ​ല, ദി​ലീ​പ്, ഷ​നോ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.