റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം:കേരളാ കോൺഗ്രസ് (എം)
1226045
Thursday, September 29, 2022 10:58 PM IST
പത്തനാപുരം: മലയോരമേഖലയിലെ സാധാരണക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പത്തനാപുരം ഗവ ആശുപത്രിയിലേക്ക് പോകുവാനുള്ള റോഡ് കാലങ്ങളായി കാൽനട യാത്ര പോലും സാധ്യമല്ലാത്ത രീതിയിൽ തകർന്നു കിടക്കുകയാണ്.
ഇരുചക്ര വാഹന യാത്രികർ അടക്കം ദിനംപ്രതി അപകടത്തിൽ പെടുന്നത് പതിവ് കാഴ്ചയാണ്. റോഡ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചതായി ഫ്ലെക്സ് വച്ചവർ തിരിഞ്ഞ് നോക്കാൻ പോലും തയാറാകുന്നില്ലെന്നും, റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സമരം ആരംഭിക്കുമെന്നും കേരള കോൺഗ്രസ് (എം) പത്തനാപുരം മണ്ഡലം കമ്മിറ്റി.
യോഗം പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സജി ജോൺ കുറ്റിയിൽ ഉദ്ഘാടനം ചെയ്തു.വിവിധ രാഷ്രീയ പാർട്ടികളിൽ നിന്നും വന്നവർക്ക് സ്വീകരണവും നൽകി. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ച ചടങ്ങിൽ പെൻഷനേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മോഹനൻ പിള്ള, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സുനറ്റ് കെ വൈ, പാർട്ടി സംസ്ഥാനകമ്മിറ്റി അംഗങ്ങളായ നവാസ് തേമ്പാവിന്മൂട്ടിൽ , അനിൽ പട്ടാഴി,നേതാക്കളായ മുഹമ്മദ് നാദിർഷ, എബ്രഹാം പള്ളിതോപ്പിൽ, ബഷീർ ,റെജി ചെങ്കിലാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.