പാദുകാവൽ തിരുനാൾ സമാപിച്ചു
1245777
Sunday, December 4, 2022 10:59 PM IST
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ വിശുദ്ധ അന്ത്രയോസ് അപ്പോസ്തലന്റെ പാദുകാവൽ തിരുനാൾ സമാപിച്ചു.
ആഘോഷമായ തിരുനാൾ സമൂഹ ബലിയ്ക്ക് മുൻ രൂപത അധ്യക്ഷൻ ഡോ.സ്റ്റാൻലി റോമൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. അലക്സ് വചനപ്രഘോഷണം നിർവഹിച്ചു. വൈകുന്നേരം നടന്ന കൃതജ്ഞതാ ബലിക്ക് ഫാ. ജോസഫ് ജോൺ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് തിരുനാൾ പ്രദക്ഷിണം, കൊടിയിറക്കോടുകൂടി തിരുനാൾ സമാപിച്ചു.