ഓര്‍മകളുടെ പള്ളിക്കൂട മുറ്റത്ത് അവര്‍ വീണ്ടും ഒത്തു ചേര്‍ന്നു
1261897
Tuesday, January 24, 2023 10:58 PM IST
ചവറ : സൗഹൃദങ്ങളും പരിഭവങ്ങളുമായി ഓര്‍മകളുടെ പള്ളിക്കൂട മുറ്റത്ത് അവര്‍ വീണ്ടും ഒത്തു ചേര്‍ന്നു. 1993 - 94 അധ്യയനവർഷത്തിൽ കോയിവിള അയ്യൻ കോയിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥികൾ ആണ് ഒത്തുകൂടിയത്.
28 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കളിചിരികളും അവര്‍ ഓര്‍മയുടെ ചെപ്പില്‍ നിന്നും പുറത്തെടുത്തു. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്കൊപ്പം വീണ്ടും ഒത്തു ചേര്‍ന്നപ്പോള്‍ അത് പൂര്‍വ സ്മൃതികളുടെ വീണ്ടെടുപ്പുമായി. മധുരം നല്‍കിയും ഊഞ്ഞാലാടിയും കുട്ടിക്കാലത്തിന്റെ മധുരസ്മരണകള് അവര്‍ പങ്കു വച്ചു. അധ്യാപിക രാധാമണി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. ബൈജു മാടത്തറ അധ്യക്ഷനായി. ഹാരിസ്, പ്രതാപചന്ദ്രന്, ഷെറിന്‍രാജ്, അജിത് വിജയന്, അനില്‍, ദീപക്, സജീവ്, രാജേഷ്, ശ്രീലകുമാരി തുടങ്ങിയവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കി.