അ​ക്ഷ​രോ​ത്സ​വം ഇ​ന്ന്
Saturday, January 28, 2023 10:42 PM IST
കൊ​ല്ലം: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ജി​ല്ലാ ബാ​ലോ​ത്സ​വം അ​ക്ഷ​രോ​ത്സ​വ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു. ഇന്ന് പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ര്‍ ഹൈ​സ്്കൂ​ളി​ല്‍ (ബീ​യാ​ര്‍ പ്ര​സാ​ദ് ന​ഗ​ര്‍) ന​ട​ക്കു​ന്ന അ​ക്ഷ​രോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആറ് താ​ലൂ​ക്കു​ക​ളി​ല്‍ നി​ന്നും വി​ജ​യി​ക​ളാ​യ ഇ​രു​നൂ​റി​ല്‍​പ്പ​രം സ​ര്‍​ഗപ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ക്കും. വൈ​കുന്നേരം നാലിന് സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്സി. അം​ഗം ഡോ. ​പി.​കെ.​ഗോ​പ​ന്‍ ഉ​ദ്ഘാ​ട​ന​വും സം​സ്ഥാ​ന ഹോ​ര്‍​ട്ടി കോ​ര്‍​പ് ചെ​യ​ര്‍​മാ​ന്‍ എ​സ്. വേ​ണു​ഗോ​പാ​ല്‍ സ​മ്മാ​ന​ദാ​ന​വും നി​ര്‍​വഹി​ക്കും. താ​ലൂ​ക്ക് ബാ​ലോ​ത്സ​വ​ത്തി​ല്‍ വി​ജ​യി​ക​ളാ​യ മു​ഴു​വ​ന്‍ മ​ത്സ​രാ​ര്‍​ഥിക​ളും അ​ക്ഷ​രോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​നും സെ​ക്ര​ട്ട​റി ഡി. ​സു​കേ​ശ​നും അ​റി​യി​ച്ചു.