നീലേശ്വരം സ്കൂൾ വാർഷികാഘോഷം നടന്നു
1278717
Saturday, March 18, 2023 11:13 PM IST
കൊട്ടാരക്കര: നീലേശ്വരം എംഎസ് സി എൽപി. സ്കൂൾ വാർഷികവും രക്ഷാ കർത്തൃ സമ്മേളനവും നടന്നു. ഫാ. മാത്യു കാമച്ചം പറമ്പിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റെയ്ചൽ തോമസ് അധ്യക്ഷത വഹിച്ചു. നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് വൈ സ് പ്രസിഡന്റ് ജലജാ സുരേഷ് എൻഡോവ് മെന്റ് വിതരണം ചെയ്തു. ഫാ. ജിനി ഫി ലിപ് ജോർജ്, നീലേശ്വരം സദാശിവൻ, മംഗലം ബാബു, പ്രഥമാധ്യാപിക എ. സജിനി, സ്റ്റാഫ് സെക്രട്ടറി സിന്ധു തങ്കച്ചൻഎന്നിവർ പ്രസംഗിച്ചു.