കുണ്ടറ : പെരുമ്പുഴയിലെ വിദേശമദ്യ ഷോപ്പിൽ മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രി രണ്ടോടെയായിരുന്നു മോഷണ ശ്രമം നടന്നത്. ഇന്നലെ രാവിലെ ജീവനക്കാർ ഷോപ്പ് തുറക്കാൻ വന്നപ്പോഴാണ് മോഷണ ശ്രമം നടന്ന വിവരം മനസിലാക്കുന്നത്.
കുണ്ടറ പോലീസ്, വിടലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്യസംസ്ഥാന തൊഴിലാളകളാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്.