ശു​ചി​ത്വ​സാ​ഗ​രം പ​ദ്ധ​തി​യു​മാ​യി കോ​ര്‍​പ്പ​റേ​ഷ​ന്‍
Saturday, March 18, 2023 11:22 PM IST
കൊല്ലം: വാ​ടി ക​ട​പ്പു​റ​ത്ത് നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു​കൊ​ണ്ട് ശു​ചി​ത്വ സാ​ഗ​രം സു​ന്ദ​ര​തീ​രം ക​ട​ല്‍ തീ​ര​ത്ത് നി​ന്ന് പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ര്‍​ജ​നം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് നി​ര്‍​വ​ഹി​ച്ചു.

ത​ങ്ക​ശേരി ഹാ​ര്‍​ബ​രി​ലെ​യും അ​നു​ബ​ന്ധ ലേ​ല ഹാ​ളു​ക​ളു​ടെ​യും പ​രി​സ​ര​ത്തും ക​ട​ല്‍​തീ​ര്‍​ത്തും കു​ന്നൂ​കൂ​ടി കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക മാ​ലി​ന്യ​ങ്ങ​ള്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ​യും മ​റ്റ് തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി വൃ​ത്തി​യാ​ക്കി ത​രം​തി​രി​ച്ച് ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റു​ന്ന​താ​ണ് പ​ദ്ധ​തി. ഇ​തി​നാ​യി കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​ത്ത് ല​ക്ഷം രു​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഗീ​താ​കു​മാ​രി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജ​യ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ റോ​മി, സ്റ്റാ​ന്‍​ലി, മി​നി​മോ​ള്‍, ജോ​ര്‍​ജ് ഡി ​കാ​ട്ടി​ല്‍ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ ​സു​ഹൈ​ര്‍, ഫി​ഷ​റീ​സ് എ​ക്‌​സ​റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ ത​സ്‌​നി​മാ​ബീ​ഗം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.