‘മിശ്ര വിവാഹിതർക്ക് മുന്തിയ പരിഗണന നൽകണം’
1278740
Saturday, March 18, 2023 11:25 PM IST
കൊല്ലം : സർക്കാരിന്റെ എല്ലാ ക്ഷേമ സാമൂഹിക സുരക്ഷ പദ്ധതികളിലും മിശ്ര വിവാഹിതർക്ക് മുന്തിയ പരിഗണന നൽകാൻ തയാറാകണമെന്ന് കേരള മിശ്ര വിവാഹ വെൽഫെയർ ഫോറം കൊല്ലം ജില്ല കുടുംബ സംഗമം കൊല്ലത്ത് ഉദ്ഘാടനം ചെയ്തു കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ എസ് വിജയൻ അഭിപ്രായപ്പെട്ടു.
മിശ്ര വിവാഹിതർക്ക് സർക്കാർ നൽകുന്ന അനുകൂല്യം വേർതിരിവ് കൂടാതെ 2 ലക്ഷം രൂപയാക്കി വർധിപ്പിക്കുക, സർക്കാർ അനുകൂല്യം കാലത്തമാസം കൂടാതെ നൽകുക, കുട്ടികൾക്ക് ജോലിയിൽ സംവരണം ഏർപ്പെടുത്തുക, മെച്ചപെട്ട താമസ സൗകര്യം ഒരുക്കുക, മിശ്ര വിവാഹിതരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, പ്രതേ്യക ക്ഷേമ നിധി ബോർഡ് രുപികരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
പെരുംകുളം സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൗൺസിലർ പുഷ്പങ്കതൻ മുഖ്യ പ്രഭാഷണം നടത്തി. ആസാദ് ആശിർവാദ്, ചവറ മോഹൻ ദാസ്, ഇരവിപുരം അപ്സൽ, അപ്സര ചേപ്പള്ളിയിൽ, ആൽബർട്ട് സേവിയർ, കൊല്ലം അലക്സാണ്ടർ, അരുൺ. എസ്. കല്ലിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി പ്രസിഡന്റ് സിന്ധു ശരവണൻ പത്തനാപുരം, വൈസ് പ്രസിഡന്റുമാർ ശരണ്യ പോൾ ശാസ്താംകോട്ട, ബിൻസി കടവൂർ, ജനറൽ സെക്രട്ടറി സുബി. ബി പഴങ്ങാലം, ജോയിൻ സെക്രട്ടറിമാർ പേരൂർ രാഹുൽ, സൗമ്യ കെ. എസ്, ട്രഷറർ റസിയ കിരൺ തുടങ്ങിയവരെയും 21 അംഗ എക്സിക്യൂട്ടീവ് കമ്മിയെയും തെരഞ്ഞെടുത്തു.