പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ നടപടി സ്വീകരിക്കും
1279149
Sunday, March 19, 2023 11:07 PM IST
ചവറ: വലിച്ചെറിയല്‍ മുക്ത ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ചവറ പഞ്ചായത്ത് ഹരിത കര്‍മ സേന കൊറ്റന്‍കുളങ്ങര ക്ഷേത്ര മൈതാന പരിസരവും പൊതു നിരത്തുകളും വൃത്തിയാക്കി.
ശേഖരിച്ച മാലിന്യങ്ങൾ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. പൊതുസ്ഥലത്തും മറ്റും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കണം. 25 സ്ഥാപനങ്ങള്‍ക്ക് ബോധവത്കരണ നോട്ടിസ് നല്‍കുകയും നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
കൊറ്റന്‍കുളങ്ങര ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് ഹരിത ചട്ടം പാലിക്കണമെന്നും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ സേനക്ക് കൈമാറി യൂസര്‍ ഫീസ് നല്‍കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും സെക്രട്ടറി അറിയിച്ചു.
ഒപ്പ് ശേഖരണം
നടത്തി
കൊല്ലം: തദ്ദേശ സ്വയംഭരണവകുപ്പ്, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന് കൊല്ലം ടീം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ‘നല്ല നാളേക്കായി’ പ്രോഗ്രാമിന്റെ ഭാഗമായി കളക്ട്രേറ്റില്‍ സംഘടിപ്പിച്ച ഒപ്പ് ശേഖരണ കാമ്പയിന്റെ ഉദ്ഘാടനം ജില്ലാകലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിച്ചു. അഷ്ടമുടി കായല്‍ തീരദേശ നിവാസികള്‍ക്ക് കായലിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഖുലേഖകള്‍ വിതരണം ചെയ്തു. ശ്രീ നാരായണ കോളജ് എന്‍ എസ് എസ് അംഗങ്ങളുമായി ചേര്‍ന്ന് ബിച്ച് ശുചീകരണം നടത്തി. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ സാജു ഡേവിഡ്, ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.