കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
1279429
Monday, March 20, 2023 11:11 PM IST
പുനലൂർ : കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാളക്കോട് ആഞ്ഞിലിവിള വീട്ടിൽ രാമചന്ദ്രൻ -ശാന്തമ്മ ദമ്പതികളുടെ മകൻ സുബിൻ (37) ആണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പംകല്ലടയാറ്റിൽ ഐക്കരക്കോണം ഇഞ്ചത്തടം ഭാഗത്തെ കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. അഞ്ചുപേർ സംഘമായാണ് കുളിക്കാൻ എത്തിയത്. ഒഴുക്കിൽപ്പെട്ട സുബിനെ സുഹൃത്തുക്കൾ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും ഫയർഫോഴ്സ് എത്തി പ്രാഥമിക ശുശ്രൂഷ നൽകി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണം സംഭവിച്ചു.
മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനാണ്.
മൊട്ടസന്തോഷിന് തടവും
10000 രൂപ പിഴയും
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നഗ്നതാ പ്രദർശനം നടത്തിയ കുറ്റത്തിന് പത്തുമാസം തടവും 10000 രൂപ പിഴയും.
കൊല്ലം ഫസ്റ്റ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സേഷൻസ് (പോക്സോ)കോടതി പനയം ചെമ്മക്കാട് പ്രകാശ് ഭവനിൽ മൊട്ട സന്തോഷ് എന്ന് വിളിക്കപ്പെടുന്ന സന്തോഷി (47) നെയാണ് ശിക്ഷച്ചത്.
കൊലപാതകശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, അബ്കാരി കുറ്റ കൃത്യങ്ങൾ ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.കൊല്ലം ഫസ്റ്റ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സേഷൻസ് കോടതി ജഡ്ജ് റോയ് വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷൻ ഭാഗത്തു നിന്നും സ്പെഷൽ പബ്ലിക് പ്രോസീക്യൂട്ടർ സോജാ തുളസീധരൻ ഹാജരായി.