സ​ർ​ഗാ​ത്മ​ക രാ​ഷ്ട്രീ​യ ബോ​ധ​വ​ത്ക​ര​ണം പ്ര​ധാ​നം: എൻ.കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി
Thursday, March 30, 2023 11:00 PM IST
കൊ​ല്ലം: സ​മൂ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​വ​ത്ക​ര​ണ​ത്തി​ന് സാ​ഹി​ത്യ​വും ക​ല​യും വ​ഹി​ക്കു​ന്ന പ​ങ്ക് അ​തു​ല്യ​മാ​ണെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി. സ​ർ​ഗാ​ത്മ​ക​മാ​യ രാ​ഷ്ട്രീ​യ ബോ​ധ​വ​ത്ക​ര​ണം ന​വോ​ഥാ​ന​പ​ര​മാ​യ സാ​മൂ​ഹ്യ​മാ​റ്റ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എം​പി. പ​റ​ഞ്ഞു.
ശ്രീ​നാ​രാ​യ​ണ വ​നി​താ കോ​ളേ​ജ് പ്രി​ൻ​സി​പ്പൽ ഡോ. ​ആ​ർ. സു​നി​ൽ​കു​മാ​ർ ര​ചി​ച്ച കാ​വ്യ​രാ​ഷ്ട്രീ​യം എ​ന്ന പു​സ്ത​കം കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ പ്ര​കാ​ശം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മ​കാ​ലി​ക പ്ര​ശ്ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ സാ​ഹി​ത്യ​രം​ഗം ത​യാ​റാ​കു​മ്പോ​ഴാ​ണ് സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള ക​ലാ​സൃ​ഷ്ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ളേ​ജ് മ​ല​യാ​ള​വി​ഭാ​ഗം മു​ൻ മേ​ധാ​വി ഡോ. ​ഇ​ന്ദി​ര ത​ങ്ക​ച്ചി പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു അ​ധ്യ​ക്ഷ​നാ​യി. കെ.​പി. സ​ജി​നാ​ഥ്, ഡോ. ​പി.​സി. റോ​യി, ഇ​ള​വൂ​ർ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.