ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് ഇ​ന്നു​മു​ത​ല്‍ സ​മ്പൂ​ര്‍​ണ​മാ​യും ഇ- ​ഓ​ഫീ​സി​ലേ​ക്ക്
Wednesday, May 31, 2023 11:33 PM IST
കൊല്ലം: സ​മ്പൂ​ര്‍​ണ ഇ-​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്. ഇ- ​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്കും വി​ദ​ഗ്ദ്ധ പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്നു.
മാ​സ​ങ്ങ​ള്‍​ക്ക് മു​ന്നേ വി​വി​ധ സെ​ക്ഷ​നു​ക​ള്‍ ഇ-​ഫ​യ​ല്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് ട്രൈ ​ഔ​ട്ട് ന​ട​ത്തു​ക​യും പ്രാ​യോ​ഗി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം തേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഇ​ന്നു​മു​ത​ല്‍ ഇ-​ഓ​ഫീ​സ് വ​ഴി​യ​ല്ലാ​തെ വ​രു​ന്ന ഒ​റ്റ ഫ​യ​ലും സ്വീ​ക​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​കെ. എ​സ് ഷി​നു അ​റി​യി​ച്ചു.

പ​ഴ​യ സം​വി​ധാ​ന​ത്തി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന ഫ​യ​ലു​ക​ളും മെ​ഡി​ക്ക​ല്‍ റീ ​ഇം​മ്പേ​ഴ്‌​സ്‌​മെ​ന്‍റ് സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ളും മാ​ത്ര​മാ​ണ് ഭൗ​തി​ക​മാ​യി കൈ​കാ​ര്യം ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്. ഇ-​ഓ​ഫീ​സ് സം​വി​ധാ​നം പ്രാ​വ​ര്‍​ത്തി​ക​മാ​കു​ന്ന​തോ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കാ​ല​താ​മ​സം കൂ​ടാ​തെ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​താ​ണ്.