മണിയാർ സ്കൂളിലെ ചരിത്ര വസ്തുക്കളുടെ പ്രദർശനവും മ്യൂസിയം തയാറാക്കലും ശ്രദ്ധേയം
Sunday, October 1, 2023 11:01 PM IST
പു​ന​ലൂ​ർ: മ​ണി​യാ​ർ ഗ​വ​. യു ​പി സ്കൂ​ളി​ന്‍റെ 75ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ ന​ട​ന്ന ച​രി​ത്ര വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ച​രി​ത്ര മ്യൂ​സി​യം ത​യാ​റാ​ക്ക​ലും പ​ഠ​ന ക്ലാ​സും ശ്ര​ദ്ധേ​യ​മാ​യി.

പിടിഎ പ്ര​സി​ഡ​ന്‍റ് എ​സ് .അ​രു​ൺ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ബി ​.സു​ജാ​ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നോ​യ് രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​മു​നി​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​ക​ന​ക​മ്മ ചു​വ​ർ പ​ത്രം പ്ര​കാ​ശ​നം ചെ​യ്തു.​അ​ഷ്ട​മം​ഗ​ലം വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്. പൊ​ടി​യ​ൻ​പി​ള്ള പു​ന​ലൂ​ർ എ ​ഇ ഒ ​ഡി. അ​ജ​യ​കു​മാ​ർ , കെ .​ദ​യാ​ന​ന്ദ​ൻ, മു​രു​ക​ൻ കേ​ള​ങ്കാ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .അ​ടൂ​ർ ശി​ലാ മ്യൂ​സി​യം ഡ​യ​റ​ക്ട​ർ ശി​ലാ സ​ന്തോ​ഷ് കു​ട്ടി​ക​ൾ​ക്കാ​യി ക്ലാ​സ് ന​യി​ച്ചു.​

വ​ർ​ഷ​ങ്ങ​ളാ​യി ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ സൂ​ക്ഷി​ക്കു​ക​യും സ​മൂ​ഹ​ത്തി​നും കു​ട്ടി​ക​ൾ​ക്കും ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചു​ള്ള ധാ​ര​ണ പ്ര​തി​ഫ​ലേ​ച്ഛ​യി​ല്ലാ​തെ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന, സ്കൂ​ളി​ലെ പ്ര​ദ​ർ​ശ​ന​ത്തി​ന് വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​ക്കൊടുത്ത ശി​ലാ സ​ന്തോ​ഷ്, പ​ത്ത​നാ​പു​രം മ​ന്മ​ഥ​ൻ, ക​ര​വാ​ളൂ​ർ ശ​ശി​ധ​ര​ൻ പി​ള്ള എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ ആ​ദ​ര​വ് ന​ൽ​കി. ച​രി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക സാ​മൂ​ഹി​ക ച​രി​ത്രം വെ​ളി​വാ​ക്കു​ന്ന നി​ര​വ​ധി പു​രാ​വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.


പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ​കാ​ല ക​ളി ഉ​പ​ക​ര​ണ​മാ​യ പ​ല്ലാം​കു​ഴി ശി​ല സ​ന്തോ​ഷ് പ​രി​ച​യ​പ്പെ​ടു​ത്തി.​

ക​ല​പ്പ , നു​കം, മ​രം, പ​റ, ച​ങ്ങ​ഴി, നാ​ഴി , ഉ​രി, തു​ടം , മ​ൺ​കു​ടം ,ചാ​റ ആ​മാ​ട​പ്പെ​ട്ടി ,ചെ​ല്ല​പ്പെ​ട്ടി, ഉ​ര​ൽ, അ​രി​പ്പെ​ട്ടി,പ​ഴ​യ​കാ​ല നാ​ണ​യ​ങ്ങ​ൾ, നോ​ട്ടു​ക​ൾ, അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ൾ, വി​ള​ക്കു​ക​ൾ, പ​ത്ര​ങ്ങ​ൾ, സ്റ്റാ​മ്പു​ക​ൾ കോ​ളാ​മ്പി, ഗ്രാ​മ​ഫോ​ൺ, ആ​വ​ണി​പ്പ​ല​ക,ച​ർ​ക്ക തു​ട​ങ്ങി കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ​രി​ച​യ​മു​ള്ള​തും പ​രി​ചി​ത​മ​ല്ലാ​ത്ത​തു​മാ​യ ഒ​ട്ട​ന​വ​ധി ച​രി​ത്ര​ശേ​ഷി​പ്പു​ക​ളു​ടെ അ​പൂ​ർ​വപ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു സ്ക്കൂ​ളി​ൽ സ​ജ്ജ​മാ​ക്കി​യ​ത്.