കാരംകോ ട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ മേ​ക്ക് എ ​ബോ​ ട്ട് ച​ല​ഞ്ച് സംഘടിപ്പിച്ചു
Monday, November 27, 2023 11:39 PM IST
കാ​രം​കോ​ട് : കാരംകോട് വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ടെ​ക്കോ​സ റോ​ബോ​ട്ടി​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ക്ക് എ ​ബോ​ട്ട് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ല​യി​ലെ പ​ത്തോ​ളം സി​ബി​എ​സ് ഇ ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ർ​മ്മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് എ​ങ്ങ​നെ റോ​ബോ​ട്ടി​ക്സ് നി​ർ​മി​ക്കാം എ​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​വും അ​തി​നു​ശേ​ഷം റോ​ബോ​ട്ടി​ക്സ് നി​ർ​മ്മാ​ണ​വും ന​ട​ന്നു. ഓ​ട്ടോ​മാ​റ്റി​ക് സീ​ബ്രാ ക്രോ​സിം​ഗ്‌​ നി​ർ​മ്മി​ച്ച ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ശാ​സ്താം​കോ​ട്ട ഒ​ന്നാം സ്ഥാ​ന​വും ബ്ലൈ​ൻ​ഡ് ഗ്ലാ​സ് നി​ർ​മ്മി​ച്ച സെ​ന്‍റ് ജോ​ർജ് അ​മ്പ​ല​ത്തി​ൻ​കാ​ല ര​ണ്ടാം സ്ഥാ​ന​വും ലൈ​ൻ ഫോ​ളോ​വ​ർ നി​ർ​മ്മി​ച്ച ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ൾ കൊ​ല്ലം മൂ​ന്നാം സ്ഥാ​ന​വും​ക​ര​സ്ഥ​മാ​ക്കി.

പ​രി​പാ​ടി സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​സാ​മു​വ​ൽ പ​ഴ​വൂ​ർ പ​ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡാ​നി​യ​ൽ പു​ത്ത​ൻ​പു​ര​ക്ക​ൽ , സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടോം മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ബി എ​ബ്ര​ഹാം എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. ടെ​ക്കോ​സ സിഇഒ ​സാം​ശി​വ​ൻ, അ​ക്കാ​ഡ​മി​ക് കോ-​ഓ​ഡി​നേ​റ്റ​ർ ആ​യ ആ​ൻ​സി എ.​എ​സ്, പ​രി​ശീ​ല​ക​രാ​യ സു​മ​യ്യ, പാ​ർ​വ​തി​രാ​ജ്, അ​തു​ല്യ, മീ​ര, അ​പ​ർ​ണ, അ​രു​ൺ​ഹ​രി , അ​ഞ്ചി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.