പേ​രൂ​ർ ക്ഷേ​ത്രോ​ത്സ​വ​ത്തി​നിടെ ആ​ക്ര​മ​ണം: പ്ര​തി​ക​ൾ പി​ടി​യി​ൽ
Thursday, February 29, 2024 2:26 AM IST
കൊ​ല്ലം: പേ​രൂ​ർ ക​രു​ന​ല്ലൂ​ർ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ യു​വാ​വി​നെ പ​ട്ടി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു മു​റി​വേ​ൽ​പ്പി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി.

കൊ​ല്ലം വ​ട​ക്കേ​വി​ള ക​ള​രി​തെ​ക്ക​ത്തി​ൽ ശ്രീ​ഹ​രി, കൊ​ല്ലം അ​യ​ത്തി​ൽ ച​രു​വി​ള വീ​ട്ടി​ൽ സു​ധി, ത​ട്ടാ​ർ​ക്കോ​ണം വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ മ​നോ​ജ് എ​ന്നി​വ​രാ​ണ് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​ ഇ​വ​ർ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.