ഇന്ത്യ സഖ്യത്തിന് മികച്ച നേട്ടം ഉണ്ടാകും: പി.ജർമിയാസ്
1396488
Thursday, February 29, 2024 11:26 PM IST
ഓച്ചിറ: രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലച്ചും, പെട്രോൾ, ഡീസൽ, പാചകവാതകങ്ങൾ തുടങ്ങിയവയുടെ വില ക്രമാതീതമായി വർധിപ്പിച്ചും രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന നരേന്ദ്രമോഡി സർക്കാരിനെതിരെയും, ജനാധിപത്യത്തെ അട്ടിമറിക്കാൻ നിലകൊള്ളുന്ന ബി ജെ പി ക്കെതിരായിട്ടുമുള്ള ജനവികാരത്തിൽപാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യം മികച്ച വിജയം നേടുമെന്ന് കെ പി സി സി സെക്രട്ടറി പി .ജർമിയാസ് അഭിപ്രായപ്പെട്ടു.
ഓച്ചിറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കല്ലൂർ വിഷ്ണുവിന്റെ സ്ഥാനമേറ്റടിക്കൽ ചടങ്ങിന്റെ സമ്മേളനം ഉദ്ഘാടനംനിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഷ്ണുദേവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വി .എസ് .വിനോദ്,നീലികുളം സദാനന്ദൻ, കെ. എസ്.പുരം സുധീർ , മലബാർ അൻസാർ, അ യ്യാണിക്കൽമജീദ്, ഹരിലാൽ, സെവന്തി കുമാരി, മെഹർ ഖാൻ ചേന്നല്ലൂർ, കയ്യാലിത്തറ ഹരിദാസ് ,സുൽഫി, അമ്പാട്ട് അശോകൻ എന്നിവർ പ്രസംഗിച്ചു.