തെരഞ്ഞെടുപ്പ് പരിശോ ധന ശ​ക്തം: ജി​ല്ലാ ക​ള​ക്ട​ര്‍
Friday, April 12, 2024 10:49 PM IST
കൊല്ലം :തെര​ഞ്ഞെ​ടു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ള്‍ ഊ​ര്‍​ജി​ത​മാ​യിന​ട​ന്നു​വ​രു​ന്നുവെന്ന്് ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ളക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ്. തെരഞ്ഞെ​ടു​പ്പ് പൊ​തു​നി​രീ​ക്ഷ​ക​ന്‍ അ​ര​വി​ന്ദ് പാ​ല്‍​സിം​ഗ് സ​ന്ധു​വി​ന്‍റെ സാ​നി​ധ്യ​ത്തി​ല്‍ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് ക​മ്മി​റ്റി മീ​റ്റി​ംഗിലാ​ണ് വി​ല​യി​രു​ത്ത​ല്‍.

ജി​ല്ല​യി​ലെ മൂന്ന് ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ളാ​യ അ​ച്ച​ന്‍​കോ​വി​ല്‍, ആ​ര്യ​ങ്കാ​വ്, പു​ന​ലൂ​ര്‍ റേ​ഞ്ച് ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ലും ക​ര്‍​ശ​ന​പ​രി​ശോ​ധ​ന​ക​ള്‍ ചെ​ക്ക്‌​പോ​സ്റ്റ് കേ​ന്ദ്രി​ക​രി​ച്ചു ന​ട​ത്തി​വ​രു​ന്നു. എ​ക്സൈ​സ്-​പോലി​സ്-​മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ വ​കു​പ്പു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ളും വ്യാ​പ​ക​മാ​ക്കി. ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന പ​ണ​മി​ട​പാ​ടു​ക​ള്‍ ഇ​ന്‍​കം ടാ​ക്‌​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് നി​രീ​ക്ഷി​ച്ചു​വ​രു​ന്നു​ണ്ട്. കൊ​ല്ലം തു​റ​മു​ഖ​വും ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ള്‍ ഒ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നും പൊ​തു​നി​രീ​ക്ഷ​ക​ന്‍ വ്യ​ക്ത​മാ​ക്കി.

സ​ബ് ക​ള​ക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍, റൂ​റ​ല്‍ പോ​ലി​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു, ഡെ​പ്യു​ട്ടി ക​ള​ക്ട​ര്‍ (ഇ​ല​ക്ഷ​ന്‍) ജേ​ക്ക​ബ് സ​ഞ്ജ​യ് ജോ​ണ്‍, ഇ​ന്‍​കം ടാ​ക്‌​സ്-​പൊ​ലി​സ്-​എ​ക്സൈ​സ്-​വ​നം-​സെ​ന്‍​ട്ര​ല്‍ ജി.​എ​സ്.​ടി -മോ​ട്ട​ര്‍​വെ​ഹി​ക്ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.