വിവാഹത്തോ ടനുബന്ധിച്ച ് നടന്ന കവിയരങ്ങ് വേറിട്ട മാതൃകയായി
1416349
Sunday, April 14, 2024 5:26 AM IST
ചവറ : വിവാഹത്തോടനുബന്ധിച്ച് നടന്ന സ്നേഹവിരുന്നില്‍ സ്ത്രീധനത്തിനെതിരെ സംഘടിപ്പിച്ച കവിയരങ്ങ് വേറിട്ട മാതൃകയായി. 'സ്ത്രീയാണ് ധനം' എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീപുരുഷ സമത്വം എന്ന ആശയത്തില്‍ സംഘടിപ്പിച്ച കവിയരങ്ങില്‍ 15 കവികള്‍ പങ്കെടുത്തു.
കെ എം എം എല്ലിലെ കമ്യുണിറ്റി ലൈസന് ഓഫീസറും സാഹിത്യകാരനുമായ മോഹന്‍ പുന്തലയുടെ മകന് ഡോ. വിഷ്ണുവിവാഹത്തോടനുബന്ധിച്ച് ഒരുക്കിയ സ്നേഹവിരുന്നിലാണ് കവിയരങ്ങ് അരങ്ങേറിയത്.
സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന പീഢനങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും വാര്‍ത്തകളില്‍ നിറയുന്ന സാഹചര്യത്തിലാണ് സാമൂഹിക വിപത്തിനെതിരെ വിവാഹത്തോടനുബന്ധിച്ച ചടങ്ങില്‍ സ്ത്രീധനത്തിനെതിരെകാമ്പെയിന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മോഹന്‍ പുന്തല പറഞ്ഞു.
പരിപാടിയെ കുറിച്ച് സംസാരിച്ചപ്പോള്‍ ഇരു വീട്ടുകാരും മക്കളും കൂടെ നിന്നു. സ്നേഹ വിരുന്നിനെത്തിയവരെല്ലാം കവിയരങ്ങിന് സാക്ഷികളായി. സ്വന്തം കവിതകള്‍ ചൊല്ലി സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടത്തിന് മുന്‍പന്തിയില്‍ അണിനിരക്കുമെന്ന് കവികള്‍ പ്രഖ്യാപിച്ചു. ശ്രീകുമാരി തൊടിയൂര്‍, ജി. ഉത്തരക്കുട്ടന്‍, പ്രിയദര്ശന്, രാജന് മടയ്ക്കല്‍, പുരുഷോത്തമന് പുത്തന്‍കുളം, എസ്.ആര് കടവൂര്‍, അപ്സര ശശികുമാര്‍, ജി. മണിലാല്‍ കണ്ടച്ചിറ, ശിവദാസന്‍ പെരുമ്പുഴ, തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. ഫ്രണ്ട്സ് കേരള പ്രസിഡന്റും കവിയുമായ ആസാദ് ആശീര്‍വാദ് അധ്യക്ഷനായി. ചടങ്ങിൽ കുന്നത്തൂര്‍ താലൂക്ക് എന്‍എന്‍എസ് കരയോഗ യൂണിയന് പ്രസിഡന്റ് വി.ആര്.കെ. ബാബു , മാധ്യമപ്രവർത്തകൻ ചവറ സുരേന്ദ്രൻ പിള്ള, എന്നിവർ പങ്കെടുത്തു.