അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളു​മാ​യി വോ​ ട്ട് അ​വ​കാ​ശം വി​നി​യോ​ ഗി​ക്കാം : ക​ള​ക്ട​ര്‍
Sunday, April 14, 2024 5:27 AM IST
കൊല്ലം ലോ​ക്‌​സ​ഭ തെര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പെ​ടു​ത്തു​ന്ന​തി​നാ​യി തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ല​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ് .വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍​ഡ് ഉ​ള്‍​പ്പ​ടെ 15 തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളാ​ണ് തി​ര​ഞ്ഞ​ടു​പ്പ് ക​മ്മി​ഷ​ന്‍ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍​ഡ് (ഇപിഐസി), ആ​ധാ​ര്‍-​പാ​ന്‍​കാ​ര്‍​ഡ്, യൂ​ണി​ക് ഡി​സ്എ​ബി​ലി​റ്റി ഐ​ഡി (യുഡി​ഐഡി) കാ​ര്‍​ഡ്, സ​ര്‍​വീ​സ് ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ്, ഫോ​ട്ടോ പ​തി​പ്പി​ച്ച ബാ​ങ്ക്-​പോ​സ്റ്റോ​ഫീ​സ് പാ​സ്ബു​ക്ക്, തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഹെ​ല്‍​ത്ത്ഇ​ന്‍​ഷ്വറ​ന്‍​സ് സാ​മ്ര​ത് കാ​ര്‍​ഡ്, ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ്, പാ​സ്‌​പോ​ര്‍​ട്ട്, എ​ന്‍പി​ആ​ര്‍ സ്‌​കീ​മി​ന് കീ​ഴി​ല്‍ ആ​ര്‍ജിഐ ന​ല്‍​കി​യ സ്മാ​ര്‍​ട്ട് കാ​ര്‍​ഡ്, പെ​ന്‍​ഷ​ന്‍ രേ​ഖ, എംപി ‌ ​എംഎ​ല്‍എ/​എംഎ​ല്‍​സി.​ക്ക് ന​ല്‍​കി​യി​ട്ടു​ള്ള ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ​യാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ തി​രി​ച്ച​റി​യ​ലി​നാ​യി കൊ​ണ്ടു​പോ​കാ​വു​ന്ന രേ​ഖ​ക​ള്‍ എ​ന്നും അ​റി​യി​ച്ചു.