ജനക്ഷേമ പദ്ധതികൾ നടപ്പാക്കണം : പി.എസ്. സുപാൽ എംഎൽഎ
1435881
Sunday, July 14, 2024 3:32 AM IST
പുനലൂർ : പൊതു പ്രവര്‍ത്തകരുടെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും കഠിനാധ്വാനവും കൂടിച്ചേരുമ്പോഴാണ് കലങ്ങുംമുകൾ മോഡൽ ഇന്‍ഷ്വറന്‍സ് പോലുള്ള ജനക്ഷേമ പദ്ധതികള്‍ ഉടലെടുക്കുന്നതെന്ന് പി.എസ്. സുപാല്‍ എംഎല്‍എ.
രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഇൻഷ്വറൻസ് പരിരക്ഷ പദവി നേടിയ പുനലൂർ നഗരസഭയിലെ കലങ്ങുംമുകൾ വാർഡ് രണ്ടാം വർഷവും ഒരുക്കുന്ന ഇൻഷ്വറൻസ് പരിരക്ഷയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.
തന്റെ ചുറ്റുപാടുകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വേറിട്ട ശൈലിയില്‍ നാടിനെ സുരക്ഷാ വലയത്തിലാക്കാന്‍ കഴിഞ്ഞതിനാലാണ് ദേശീയ ശ്രദ്ധയില്‍ എത്തിയതെന്നും ഇതിന്റെ ചുവടുപിടിച്ച് മറ്റനേകം വാർഡുകളിലും സ്ഥാപനങ്ങളിലും സമ്പൂർണ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരസഭാ വൈസ് ചെയര്മാന് രഞ്ജിത് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയാണ് പ്രതിവർഷ പ്രീമിയം സ്വീകരിച്ച് പരിരക്ഷ ഒരുക്കുന്നത്.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും വൈകല്യം സംഭവിക്കുന്നവര്‍ക്കു വൈകല്യത്തിന്റെ വ്യാപ്തിക്ക് അനുസരിച്ചു പരമാവധി ഒരു ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതി.
ഈ പദ്ധതിയാണ് വീണ്ടും പ്രീമിയം തുക അടച്ച് അടുത്ത വര്‍ഷത്തേക്ക് തുടരുന്നത് .
പ്രീമിയം തുകയുടെ പകുതി കൗണ്‍സിലര്‍ തന്റെ ഓണറേറിയം തുകയില്‍ നിന്നും അടയ്ക്കുമ്പോള്‍ ബാക്കി പുനലൂരിലെ പ്രമുഖ സ്ഥാപനമായ വിജയകൃഷ്ണ ജ്വല്ലറിയാണ് അടച്ചത്.
കരവാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യോഹന്നാന് കുട്ടി, പുനലൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്മാന് വി.പി. ഉണ്ണികൃഷ്ണന്, വാര്‍ഡ് കൗണ്‍സിലറും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ജി. ജയപ്രകാശ് മുൻ ചെയർ പേഴ്സൺ ബീനാ ശാമുവേല്‍, കൗണ്‍സിലര്‍മാരായ എസ്. പൊടിയന് പിള്ള, കെ. ബിജു, എം.പി റഷീദ് കുട്ടി, ഷഫീല ഷാജഹാന്, റംലത്ത് സഫീര്‍, കെ .എന്‍. ബിപിന്‍ കുമാര്‍, ജ്യോതി സന്തോഷ്, എസ്. സജിത്, മിഥുന് ജോസഫ്, വിജയകൃഷ്ണ ജ്വല്ലറി പ്രതിനിധികള്‍, ഇന്‍ഷ്വറന്‍സ് പ്രതിനിധികള്‍, എന്നിവര്‍ പ്രസംഗിച്ചു.