കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണിനോട് ചേർന്ന അയ്യൻപിള്ള വളവിന് സമീപം ജനവാസ മേഖലയിലെ കൃഷിയിടത്തിൽ നിന്ന് രാജവെമ്പാലയെ പിടികൂടി.
കഴിഞ്ഞദിവസം വൈകുന്നേരം പാമ്പിനെ കണ്ട ഗാർഡൻ ഉടമ തൊട്ടടുത്തുള്ള ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് അഞ്ചലിലെ ആർആർടി സംഘം എത്തുകയും 12 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടുകയുമായിരുന്നു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ശ്രീകുമാർ, ആർ ആർ ടി സംഘത്തിൽപെട്ട. ബാബന്‍, ഉന്മേഷ്, സുനിൽ എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടുകയായിരുന്നു.