സ​മൂ​ഹ​ത്തി​ൽ നി​ന്ന് സ്നേ​ഹ​വും ഐ​ക്യ​വും ന​ഷ്ട​പ്പെ​ടരുത്: മ​ന്ത്രി ഒ.ആ​ർ. കേ​ളു
Thursday, September 12, 2024 6:00 AM IST
കൊ​ട്ടി​യം: സ​മൂ​ഹ​ത്തി​ൽ നി​ന്ന് സ്നേ​ഹ​വും ഐ​ക്യ​വും ന​ഷ്ട​മാ​കാ​ൻ പാ​ടി​ല്ലെ​ന്ന് മ​ന്ത്രി ഒ.​ആ​ർ. കേ​ളു.

കേ​ര​ള ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ കൊ​ട്ടി​യം ഫാ​ക്ട​റി​യി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യും ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഫാ​ക്ട​റി വ​ള​പ്പി​ൽ തൊ​ഴി​ലാ​ളി​ക​ൾ കൈ ​കൊ​ട്ടി ക​ളി അ​വ​ത​രി​പ്പി​ച്ചു. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​യ​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ന്നു.