ചാത്തന്നൂർ: ബിഎംഎസ് ചാത്തന്നൂർ മേഖല സമിതി നടത്തിയ വിശ്വകർമദിനാചരണം ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ്ഡി.എസ്.ഉണ്ണി ഭദ്രദീപ പ്രകാശനം നടത്തി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അരുൺ സതീശൻ അധ്യക്ഷത വഹിച്ചു .ജില്ലാ ജോ.സെക്രട്ടറി സിന്ധു തിലക് രാജ് , ബിനു.എസ്,സുരേഷ് കിഴക്കനേല, സുഗുണൻ പാരിപ്പള്ളി, മേഖല സെക്രട്ടറി ഉണ്ണി പാരിപ്പള്ളി , ട്രഷറർ പ്രിയങ്ക എന്നിവർ പ്രസംഗിച്ചു.