അമൃതപുരി (കൊല്ലം): അമൃതപുരിയിൽ വിനായക ചതുർഥിയോടനുബന്ധിച്ച് ആരംഭിച്ച ഗണേശോത്സവം സമാപിച്ചു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ്, ആയുർവേദ മെഡിക്കൽ കോളജ്, എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ഘോഷയാത്ര അമൃതാനന്ദമയി മഠത്തിൽ സംഗമിച്ചു.
അമൃതാനന്ദമയി ഗണേശ വിഗ്രഹങ്ങൾക്ക് പുഷ്പാർച്ചന നടത്തിയശേഷം പ്രാർഥനകൾക്ക് നേതൃത്വം നൽകി. ഘോഷയാത്രയിലും പ്രാർഥനയിലും വിദേശികൾ ഉൾപ്പെടെ പങ്കെടുത്തു. അമൃതപുരിയിലെ കടപ്പുറത്ത് ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു.