വയോ ജനങ്ങള്‍ക്ക് കട്ടില് വിതരണം ചെയ്ത് അലയമണ്‍ പഞ്ചായത്ത്
1496859
Monday, January 20, 2025 6:23 AM IST
അഞ്ചല്‍: അലയമണ്‍ പഞ്ചായത്തിൽ ജനറല്‍ വിഭാഗത്തിലെ ബിപിഎല്‍ കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു.
4,26,300 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 98 വയോജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കരുകോണ്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തു.
വയോജനങ്ങള്‍ക്കായി വരും വര്‍ഷങ്ങളിലും നൂതന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അവർ പറഞ്ഞു. നിരവധി വര്‍ഷങ്ങളായി നടത്തിവരുന്ന പദ്ധതി വരും വര്‍ഷവും നടപ്പിലാക്കുമെന്ന് വൈസ് പ്രസിഡന്റ് ജി .പ്രമോദും വ്യക്തമാക്കി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുരളി, ഗീതാകുമാരി, മിനി ദാനിയേല്‍, പഞ്ചായത്ത് അംഗങ്ങങ്ങളായ രാജു, ബിന്ദു ലേഖ, അമ്പിളി, ഷൈനി,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ, ഐസിഡിഎസ് സൂപ്പർവൈസർ ഗൗരിപ്രിയ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.