വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി
1534799
Thursday, March 20, 2025 6:40 AM IST
കൊല്ലം : കോര്പറേഷന് പരിധിയിലെ കടപ്പാക്കട മുതല്‍ കരിക്കോട് വരെയും ക്യുഎ സി റോഡി െ ന്റ ഇരുവശങ്ങളിലുമായി ഗതാഗത തടസവും കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസവും ഉണ്ടാക്കിയിരുന്ന അനധികൃത വഴിയോര കച്ചവടങ്ങള്‍, തട്ടുകടകള്‍ എന്നിവ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചു.
ക്ലീന്‍ സിറ്റി മാനേജര്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, റവന്യു വിഭാഗം ഉദ്യോഗസ്ഥര്‍, പിഡബ്ല്യുഡി, പോലീസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
കോര്‍പറേഷ െന്റ വെന്‍ഡിങ് സോണ്‍ അനുമതിയുള്ള വഴിയോര കടവടക്കാരെ മാത്രമേ ഇനി മുതല്‍ അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ കച്ചവടത്തിന് അനുവദിക്കൂവെന്ന് കോര്പറേഷന് സെക്രട്ടറി അറിയിച്ചു.