വേട്ടുതറയിൽ അടിപ്പാത : സമരസമിതി പ്രക്ഷോഭം ആരംഭിച്ചു
1535113
Friday, March 21, 2025 5:47 AM IST
ചവറ : വേട്ടുതറയിൽ അടിപ്പാത നിർമിക്കണം എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചു. സമരത്തിന്റെ ഭാഗമായി സായാഹ്ന ധർണ സംഘടിപ്പിച്ചു. സിപിഎം ഏരിയാ സെക്രട്ടറി ആർ.രവീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു.
നാലുവശവും കായലാൽ ചുറ്റപ്പെട്ട ചവറ തെക്കുംഭാഗം നിവാസികൾ വിവിധ സമരങ്ങളിലൂടെ ആയിരുന്നു പള്ളിക്കോടി- ദളവാപുരം പാലം സാക്ഷാത്കരിച്ചത്. വേട്ടുതറ അടിപ്പാത പ്രാബല്യത്തിൽ വന്നില്ലെങ്കിൽ തെക്കുംഭാഗം ഗ്രാമം അടക്കം അഞ്ചോളം പഞ്ചായത്തുകൾക്ക് യാത്ര ദുരിതമുണ്ടാകും.
ചരക്ക് സാധനങ്ങളുമായി എത്തേണ്ട വ്യാപാരികൾ അനുഭവിക്കുന്ന ക്ലേശതകളും, കുട്ടികളും വനിതകളും അനുഭവിക്കേണ്ടിവരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് അടിപ്പാത അനിവാര്യമാണന്നും തുടർ ദിവസങ്ങളിൽ വിവിധ പ്രക്ഷോഭ പരിപാടികളിലേക്ക് നടക്കുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അധ്യക്ഷയായി.
സമരസമിതി കൺവീനർ ബാജി സേനാധിപൻ, ജില്ലാ പഞ്ചായത്ത് അംഗം സോമൻ,തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധുമോൾ, നീണ്ടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് വിമൽ രാജ്,ഷാജി.എസ്.പള്ളിപ്പാടൻ, ജോയി ആന്റണി,കെ.ലതീഷൻ,വി.ഗോവിന്ദപിള്ള,
എസ്.അനിൽ, സാബു, യേശുദാസ്, ബിജുകുമാർ, പ്രഭാകരൻ പിള്ള, ബീനാ ദയൻ, അഡ്വ. സജുമോൻ, കെ.ആർ.രവി,പ്രദീപ്.എസ്.പുല്യാഴം, സന്തോഷ് കുമാർ, മീന, ബേബി മഞ്ജു , അപർണ, സ്മിത, ബേബി രാജൻ, അനിൽ കുമാർ, എസ് .സേതുലക്ഷി, ആർ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.