സർക്കാർ ബിജെഎം കോളജിൽ നൈപുണി വികസന പരിശീലന ശില്പശാല
1535715
Sunday, March 23, 2025 6:33 AM IST
ചവറ: ബേബി ജോൺ മെമ്മോറിയൽ ഗവ.കോളജിൽ നൈപുണി വികസന പരിശീലന ശില്പശാല സംഘടിപ്പിച്ചു.
കോളജിലെ കൊമേഴ്സ് വിഭാഗം, കോളജ് ഐക്യുഎസി ( ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെൽ), സെബി( സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ),എൻഐഎസ്എം (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ്) എന്നിവ സംയുക്തമായിട്ടാണ് നൈപുണി വികസന പരിശീ ലന ശില്പശാല സംഘടിപ്പിച്ചത്.
പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് നൈപുണി വികസന സാമ്പത്തിക സാക്ഷരതാ അവബോധം വളർത്താനും അത് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രാവർത്തികമാക്കാനും ഉതകുന്ന തരത്തിലുള്ള പരിശീലന പരിപാടിക്കാണ് ഇതോടെ തുടക്കമായത് .
കോളജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ.ആർ.ജോളി ബോസ് നിർവഹിച്ചു. കൊമേഴ്സ് വിഭാഗം മേധാവി ഡോ.പി.വി.ശ്രീവിദ്യ ചടങ്ങിൽ അധ്യക്ഷയായി.
എൻഐഎസ്എം ട്രെയിനർ തുഷാർ ചന്ദ്ര അവസ്തി പരിശീലനത്തിന് നേതൃത്വം നൽകി. 18 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്ക് സൗജന്യമായിട്ടാണ് പരിശീലനം നൽകുന്നത്. പരിശീലനം വിജയകരമായി പൂർത്തികരിക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും നൽകും.