ഏഴു വർഷമായിട്ടും നവീകരണം പൂർത്തിയായില്ല; കെട്ടിടത്തി െ ന്റ ചരമദിനം ആചരിച്ച് നാട്ടുകാർ
1561869
Friday, May 23, 2025 6:20 AM IST
പുനലൂർ : നവീകരണം തുടങ്ങി ഏഴു വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാതെ അനന്തമായി നീളുന്ന പുനലൂർ നഗരസഭയുടെ ഏഴുനില ഷോപ്പിംഗ് കോംപ്ലക്സി െ ന്റ ചരമദിനം ആചരിച്ച് പുനലൂർ സാംസ്കാരിക സമിതി. പ്രതിഷേധത്തി െ ന്റ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.തികച്ചും വ്യത്യസ്തമായ പ്രതിഷേധസമര പരിപാടിയാണ് പുനലൂർ സാംസ്കാരിക സമിതി പ്രവർത്തകർ നടത്തിയത്.
എഴു നില ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്തായി ചരമവാർഷിക വേദിയൊരുക്കി നിലവിളക്ക് കത്തിച്ച് ചരമ വാർഷികത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് ഇഡലിയും സാമ്പാറും വടയും പ്രഥമനും അടക്കം വിതരണം ചെയ്യുകയായിരുന്നു.
ഏഴു നല്ല ഷോപ്പിംഗ് കോംപ്ലക്സി െ ന്റ ഭിത്തിയിൽ ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റർ പതിച്ച്, മാല തൂക്കി, കരിങ്കൊടി കെട്ടി സാംസ്കാരിക സമിതി അംഗങ്ങൾ പ്രതിഷേധിച്ചു. എട്ടു വർഷം മുമ്പ് മെയ് 22 നാണ് ഇവിടെയുള്ള കച്ചവടക്കാരെ നവീകരണത്തിനായി മൂന്നു മാസത്തേക്ക് ഒഴിപ്പിച്ചത്.
ഇതേ ദിവസം തന്നെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുവാനും പ്രവർത്തകർ തെരഞ്ഞെടുത്തത്. 1980ല് നിർമാണം ആരംഭിച്ച് രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കിയ കെട്ടിടമാണ് ഇത്.
ഏഴു വർഷം മുമ്പ് നവീകരണത്തിനായി മൂന്ന് മാസത്തേക്ക് കച്ചവടക്കാർ ഒഴിഞ്ഞു നൽക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.കെട്ടിടത്തി െ ന്റ ശോചനീയാവസ്ഥ പരിഗണിച്ച് സമയബന്ധിതമായി തന്നെ എല്ലാ കച്ചവടക്കാരും ഒഴിഞ്ഞു കൊടുത്തു.
ലിഫ്റ്റ് ഉൾപ്പെടെ ക്രമീകരിച്ച് നാലരക്കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവർത്തനം ആയിരുന്നു ആരംഭിച്ചത്. ഏറ്റവും ആധുനിക നിലവാരത്തിൽ കെട്ടിടം ഉയരും എന്നുതന്നെ എല്ലാവരും വിശ്വസിച്ചു. എന്നാൽ നവീകരണ പ്രവർത്തനം ആരംഭിച്ച് ഏഴു വർഷം പിന്നിടുമ്പോഴും നിർമാണം പൂർത്തിയാകാതെ ഒച്ചിനെക്കാൾ കഷ്ടമായി ഇഴയുകയാണ്. ഇവിടെയുണ്ടായിരുന്ന കച്ചവടക്കാർ എല്ലാം കടം കയറി ആത്മഹത്യയുടെ വക്കിലാണ്.
വലിയ തുക ഡിപ്പോസിറ്റ് നൽകി കട നടത്തിയിരുന്നവർക്ക് ഏഴുവർഷമായി കട തിരികെ ലഭിക്കുന്നില്ല. ഡിപ്പോസിറ്റ് നൽകിയ തുകയും മടക്കി നൽകുന്നില്ല.നിലവിൽ ഇനി എന്ത് എന്ന് അറിയാതെ നട്ടംതിരിയുകയാണ് കച്ചവടക്കാർ. ഏഴുനില സമുച്ചയത്തി െ ന്റ നവീകരണം ഇഴഞ്ഞ് നീങ്ങുന്നതായി കാട്ടി പ്രക്ഷോഭം നടത്തുമ്പോൾ ഉടൻതന്നെ നവീകരണം പൂർത്തിയാക്കി തുറന്നു നൽകുമെന്ന നഗരസഭയുടെ പ്രഖ്യാപനം കേട്ട് കേട്ട് കച്ചവടക്കാർക്ക് മടുത്തു.
പ്രതിഷേധ പരിപാടിയ്ക്ക് പുനലൂർ സാംസ്കാരിക വേദി ചെയർമാൻ എ. കെ. നസീർ, പ്രവർത്തകരായ എ. കെ. നവാസ്, രാജേഷ്, ശ്യാം മുഹമ്മദ്, വിഷ്ണു, ശിവ, ഫയസ്, ഫസലുദിൻ, അഹമ്മദ്, ശ്രീകുമാർ, ഷാജിവാളക്കോട് എന്നിവരാണ് നേതൃത്വം നൽകിയത്.