ഡാൻസാഫ് സംഘത്തെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാര പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് പരാതി
1561631
Thursday, May 22, 2025 6:14 AM IST
ചാത്തന്നൂർ : ഓയൂർ ഓട്ടുമലയില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിർണായക നീക്കം നടത്തി പ്രതികളെ പിടികൂടിയ കൊല്ലം സിറ്റി ഡാൻസാഫ് സംഘത്തെ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാര പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി പരാതി.
കൊല്ലംസിറ്റി പോലീസിന് ലഭിച്ച ശബ്ദ സന്ദേശത്തി െ ന്റ അടിസ്ഥാനത്തിലാണ് പ്രതികളിലൊരാള്‍ ചാത്തന്നൂർ സ്വദേശിനി അനിതാകുമാരിയാണെന്ന് തിരിച്ചറിഞ്ഞത്.
നെടുമ്പനയിലുള്ള ഒരു വീട്ടമ്മയാണ് അനിതകുമാരിയുടെ ശബ്ദം തിരിച്ചറിയുകയും അവർ കുടുംബസുഹൃത്തിനെ അറിയിക്കുകയായിരുന്നു.
ആ കുടുംബ സുഹൃത്തുമുഖേനയാണ് പോലീസ് ശബ്ദത്തി ന്റെ ഉടമ അനിതകുമാരിയാണെന്ന് കണ്ടെത്തുന്നത്. ഇതി െ ന്റ അടിസ്ഥാനത്തിൽ ഇവരുടെ കാർ നമ്പർ ഉപയോഗിച്ചാണ് മൊബൈല്‍ നമ്പർ തിരിച്ചറിയാനായത്.
തുടർന്ന് സൈബർ സെല്ലി ന്റെ സഹായത്തോടെ തമിഴ്നാട് അതിർത്തിയിലെ പുളിയറയില്‍ നിന്ന് പത്മകുമാർ, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ അറസ്റ്റ് ചെയ്തത് ഡാൻസാഫ് സംഘമാണ്. ഇതിന് ശേഷമാണ് റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് കേസ് കൈമാറിയത്. സിറ്റി പോലീസിന് കീഴിലെ സ്റ്റേഷനുകളിലെ എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവരും ഡാൻസാഫ് സംഘത്തില്‍ ഉണ്ടായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ട് പോയ സമയം മുതല്‍ കേസി െ ന്റ പ്രാഥമിക ഘട്ടങ്ങളിലെല്ലാം പ്രതികളിലേക്ക് എത്തുന്നതിന് വിശ്രമമില്ലാതെ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയാണ് ബാഡ്ജ് ഓഫ് ഓണർ പുരസ്കാര പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. 2023 നവംബറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം നടക്കുന്നത്.