വീടിനു മുകളിൽ മരം കടപുഴകി വീണു
1562085
Saturday, May 24, 2025 6:12 AM IST
പുനലൂർ : കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണു. ഐക്കരക്കോണം പഴവിളക്കുന്നിൽ പുളിമൂട്ടിൽ വിശ്വംഭര െ ന്റ വീടിനു മുകളിലേക്കാണ് മരം വീണത്. അപകടത്തിൽ വീടിന്റ മേൽക്കൂര പൂർണമായും തകർന്നു. അപകട സമയത്ത് വീട്ടിൽ വിശ്വംഭരനും ഭാര്യയും രണ്ടു മക്കളുമാണ് ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
മേൽക്കൂര ഉൾപ്പെടെ വീടിനുള്ളിലേക്ക് വീണ് വൈദ്യുതി ഉപകരണങ്ങളും വീട്ടുപകരണങ്ങളും പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്ത് രാത്രി വൈകിയും ശക്തമായ മഴയായതിനാൽ മരം മുറിച്ചുമാറ്റാൻ ഏറെ സമയമെടുത്തു.
നഗരസഭ അധ്യക്ഷ കെ. പുഷ്പലത ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. റവന്യൂ വില്ലേജ് വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.