സർവീസ് പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക്
1562075
Saturday, May 24, 2025 5:59 AM IST
കൊല്ലം: പെൻഷൻകാരുടെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുടെ കാര്യത്തിൽ സർക്കാരി െ ന്റ കണ്ണ് തുറപ്പിക്കാൻ സർവീസ് പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭത്തിലേക്ക്. മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് പൂർണമായും പണരഹിതവും സമഗ്രവുമായ ചികിത്സാ പദ്ധതി ഉറപ്പാക്കുക, പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക, 18 ശതമാനം കുടിശിക ക്ഷാമാശ്വാസം മുൻകാല പ്രാബല്യം ഉറപ്പാക്കി ഉടൻ അനുവദിക്കുക,
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പതിനൊന്നാം പെൻഷൻ പരിഷ്കരണത്തിലെ കുടിശിക ഗഡുക്കൾ അനുവദിക്കുക, കേന്ദ്ര ഗവൺമെന്റ ി െ ന്റ വിലകയറ്റം സൃഷ്ടിക്കുന്ന വികലമായ സാമ്പത്തിക നയങ്ങൾ ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്.
ഇതി െ ന്റ ഭാഗമായി ജില്ലയിൽ ട്രഷറികൾ കേന്ദീകരിച്ച് വിശദീകരണം ജൂൺ രണ്ട് മുതൽ ആറ് വരെ നടത്തും. ജില്ലയിലെ മുഴുവൻ ട്രഷറികളിലും കാമ്പയിൻ നടത്തുന്നതിന് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് ഇന്നസെന്റ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന നേതാക്കളായ എ.ജി. രാധാകൃഷ്ണൻ, ബി. വിജയമ്മ ടീച്ചർ, ബി. രാധാകൃഷ്ണ പിള്ള സംസ്ഥാന വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റ് സുഷ ടീച്ചർ, കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.