ദേശീയപാത 66 ല്‍ വേട്ടുതറയ്ക്ക് സമീപം ജോയിന്റ് ജംഗ്ഷനില്‍ അടിപ്പാത നിര്‍മിക്കും
1562096
Saturday, May 24, 2025 6:17 AM IST
കൊല്ലം: ദേശീയപാത 66 ല്‍ വേട്ടുതറയ്ക്ക് സമീപം ജോയിന്റ് ജംഗ്ഷനില്‍ അടിപ്പാത നിര്‍മിക്കും. എന്‍.കെ. പ്രേമചന്ദ്രന് എം പിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ ദേശീയപാത നിർമാണത്തെ പ്രതികൂലമായി ബാധിക്കാത്തവിധം സമയബന്ധിതമായി നിർമാണം പൂര്‍ത്തിയാക്കുന്ന തരത്തില്‍ ജോയിന്റ് ജംഗ്ഷനിലാണ് പുതിയ അടിപ്പാത നിർമിക്കുക. പ്രത്യേകം കരാര്‍ നല്കി ഒരു വര്‍ഷത്തിനുളളില്‍ നിലവിലെ ദേശീയപാതയുടെ നിര്‍മാണത്തിനോടൊപ്പം അടിപ്പാതയുടെ നിർമാണവും പൂര്‍ത്തീകരിക്കുന്നതിനായി പുതിയ കരാര്‍ നൽകും.
പുതിയ കരാര്‍ നല്കി സമയബന്ധിതമായി അടിപ്പാത നിർമാണം പൂര്‍ത്തീകരിക്കുവാന്‍ ദേശീയപാത അഥോറിറ്റിയുടെയും ദേശീയപാത മന്ത്രാലയത്തിന്റെയും അനുമതി കിട്ടിയിട്ടുണ്ട്.
22.9 മീറ്റര്‍ വീതിയിലുളള പുതിയ അടിപ്പാത വേട്ടുതറയില്‍ നിന്നും ജോയിന്റ് ജംഗ്ഷനിലേയ്ക്ക് ആണ് മാറ്റിയിട്ടുള്ളത്.
ഇതിനായി ഏകദേശം 35 കോടിയോളം രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് ദേശീയപാത അഥോറിറ്റിക്ക് ഉണ്ടാവുക. പുതിയ ടെണ്ടര്‍ പ്രകാരം അടിപ്പാതയുടെ നിർമാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ അനുമതി ലഭിച്ചെന്നാണ് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു.