ഇതര സംസ്ഥാനതൊഴിലാളികൾ താമസിക്കുന്നത് വൃത്തിഹീനസാഹചര്യത്തിൽ
1562083
Saturday, May 24, 2025 5:59 AM IST
കൊട്ടിയം: മഞ്ഞപ്പിത്തം വ്യാപകമായി പടർന്നു പിടിക്കുന്ന തൃക്കോവിൽവട്ടം പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത് വൃത്തിഹീനവായ സാഹചര്യങ്ങളിൽ.
ഇത്തരം ക്യാമ്പുകൾ മൂലമാണ് തൃക്കോവിൽവട്ടത്ത് പകർച്ച വ്യാധികൾ പടരുന്നതായി നാട്ടുകാർ പറയുന്നു. തൊഴിലാളികൾ താമസിക്കുന്ന ചെറുതും വലുതുമായ നൂറിലേറെ ക്യാമ്പുകൾ ആണ് ഇവിടെ ഉള്ളത്.
ആരോഗ്യകരമായ ചുറ്റുപാടുകളിലല്ല തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നതെന്ന് ആരോഗ്യ വിഭാഗത്തി െ ന്റ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കണ്ണനല്ലൂർ ജംഗ്ഷ െ ന്റ പരിസരത്തു മാത്രം 23 ചെറിയ ക്യാമ്പുകളിലായി നൂറ് കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളായാണ് ഉള്ളത്.
ഇവിടെയൊന്നുംയാതൊരു പരിശോധനകളും നടക്കാറില്ല എന്ന് മാത്രമല്ല ഇവരെ കുറിച്ച് യാതൊരു വിവരശേഖരണവും നാളിതുവരെ നടത്തിയിട്ടുമില്ല. പഞ്ചായത്തി െ ന്റ വിവിധ ഭാഗങ്ങളിൽ ഷീറ്റുകള്‍ കൊണ്ട് മറച്ച ഷെഡുകളില്‍ സ്ത്രീകളടക്കം തൊഴിലാളികള്‍ താമസമുണ്ട്. ഇവര്‍ക്കായി നാമമാത്രമായി മാത്രമാണ് കക്കൂസുകള്‍ ഉള്ളത്.
ഉൾപ്രദേശങ്ങളിൽ കക്കൂസുകൾ പോലും ഇല്ലാത്ത അവസ്ഥയിലാണ്.കണ്ണനല്ലൂരിന് സമീപം വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഒരു ഭൂമിയിൽ പ്രവർത്തിക്കുന്ന ലേബര്‍ ക്യാമ്പില്‍ ഷീറ്റുകള്‍ ഉറപ്പിക്കാത്ത മേല്‍ക്കൂരയ്ക്ക് കീഴില്‍ അൻപതോളം പേരാണ് താമസിച്ചു വരുന്നത്.
ഷഡിന് മുന്നില്‍ തന്നെ മാലിന്യക്കുഴികളില്‍ പുഴുവരിക്കുന്ന നിലയിൽ കാണാം. ഇവിടെ നിന്നുള്ള ദുര്‍ഗന്ധം മൂലം ഭക്ഷണം കഴിക്കാന്‍ പോലും കഴിയില്ലെന്ന് സമീപവാസികള്‍ പറയുന്നു. പ്രദേശത്തെ കിണറുകളില്‍ മാലിന്യമെത്തി കുടിവെള്ളം പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയായിട്ടും പഞ്ചായത്തി െ ന്റ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടാവുന്നില്ല.
പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍പ് പരാതി നല്‍കിയിട്ടും പഞ്ചായത്ത് നടപടിയെടുത്തിട്ടില്ല. ആരോഗ്യ, തൊഴില്‍, പഞ്ചായത്ത്, പോലീസ് വിഭാഗങ്ങളുടെ സംയുക്ത പരിശോധന നടത്തണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ഇവിടെ ആവശ്യപ്പെടുന്നത്.