യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ
1561689
Thursday, May 22, 2025 10:55 PM IST
കൊല്ലം: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിതറ കുറക്കോട് പ്ലാവറ ബ്ലോക്ക് നമ്പർ 244 ൽ തുളസിയുടെയും ബേബിയുടെയും മകൻ രാജേഷി (44) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വീടിനുള്ളിൽ കിടപ്പുമുറിയിലെ കട്ടിലിലാണ് കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. വീടിനുള്ളിൽ പലയിടത്തായി രക്തക്കറകളും കണ്ടെത്തി. ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.