വന്ദനാ ദാസ് കൊലപാതകം: പ്രതിയുടെ ആവശ്യം രേഖാമൂലം സമർപ്പിക്കണമെന്ന് കോടതി
1562078
Saturday, May 24, 2025 5:59 AM IST
കൊല്ലം: ഡോ.. വന്ദനാ ദാസ് കൊലപാതക കേസിൽ അഭിഭാഷകനെ ഹാജരാക്കുവാൻ സമയം ചോദിച്ചുള്ള പ്രതിയുടെ ആവശ്യം രേഖാമൂലം സമർപ്പിക്കണമെന്ന് കോടതി. കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയിൽ ഇന്നലെ കേസ് പരിഗണിക്കവെയാണ് പുതിയ അഭിഭാഷകനെ ഹാജരാക്കാൻ പ്രതി കൂടുതൽ സമയം വീണ്ടും ആവശ്യപ്പെട്ടത്.
പ്രതിഭാഗത്തിനായി ഹാജരായിരുന്ന രണ്ട് അഭിഭാഷകരും മരണപ്പെട്ടിരുന്നു. ഇതി െ ന്റ അടിസ്ഥാനത്തിലാണ് പ്രതി പുതിയ അഭിഭാഷകനെ ഹാജരാക്കുവാൻ കൂടുതൽ സമയം ആവശ്യപ്പെടുന്നത്. 26 ന് കേസ് പരിഗണിക്കുമ്പോൾ പ്രതിയുടെ ആവശ്യം രേഖാമൂലം നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസ് കൊലപാതക കേസി െ ന്റ വിചാരണ പ്രതിയുടെ അഭിഭാഷകർ മരിച്ചുവെന്നതി െ ന്റ മറവിൽ നീട്ടിക്കൊണ്ട് പോകാൻ പ്രതി ആസൂത്രിത നീക്കം നടത്തുന്നതിനാൽ പ്രതിഭാഗത്തി െ ന്റ ആവശ്യം കോടതിയിൽ പ്രോസിക്യൂഷനെ കൊണ്ട് എതിർക്കണമെന്ന് കാണിച്ച് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.