ഹയര്‍ സെക്കൻഡറി പരീക്ഷഫലം: ഈസ്റ്റ് വെസ്റ്റ് സ്കൂളുകള്‍ക്ക് മികച്ച വിജയം
1561863
Friday, May 23, 2025 6:20 AM IST
അഞ്ചല്‍ : ഹയര്‍ സെക്കൻഡറി സ്കൂള്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ അഞ്ചലില്‍ ഈസ്റ്റ് വെസ്റ്റ് സ്കൂളുകള്‍ക്ക് മികച്ച വിജയം.
സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികളെ വിജയിപ്പിച്ചുവെന്ന സുവര്‍ണ നേട്ടത്തോടെയാണ് വെസ്റ്റ് സ്കൂള്‍ മികച്ച വിജയം നേടിയത്. പരീക്ഷ എഴുതിയ 173 കുട്ടികളില്‍ 162 പേരെ വിജയിപ്പിച്ച് 94 ശതമാനം വിജയം വെസ്റ്റ് സ്കൂള്‍ സ്വന്തമാക്കി.
47 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഇക്കുറി 86 ശതമാനം വിജയം സ്വന്തമാക്കി. 176 കുട്ടികള്‍ പരീക്ഷ എഴുതിയപ്പോള്‍ 151 കുട്ടികള്‍ വിജയിച്ചു.
26 കുട്ടികള്‍ ഇവിടെ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. കരുകോണ്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ 220 പേര് പരീക്ഷ എഴുതിയപ്പോള്‍ 159 കുട്ടികള്‍ വിജയിച്ചു. 72 ശതമാനം വിജയം. 19 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.