ജനകീയവേദി പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും
1561864
Friday, May 23, 2025 6:20 AM IST
കൊട്ടാരക്കര: തൃക്കണ്ണമംഗൽ ജനകീയ വേദി പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും നടത്തി. മുൻസിപ്പൽ ചെയർമാൻ അഡ്വ. കെ.ഉണ്ണികൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജി ചേരൂർ അധ്യക്ഷത വഹിച്ചു. റിട്ട.ഹെഡ്മാസ്റ്റർ കെ.ഒ.രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
മുൻസിപ്പൽ കൗൺസിലർ തോമസ്.പി .മാത്യു, ലയൺസ് ക്ലബ് പ്രസിഡന്റ് ടി.ബി.ബിജു, ഡോ. സന്തോഷ്.കെ.തര്യൻ, അഡ്വ.വെളിയം അജിത്ത്, പി.കെ.വിജയകുമാർ, സാബു നെല്ലിക്കുന്നം, ജോസ് കടയിൽ, കെ.ജി. റോയി, റോയിൽ എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.