മഞ്ഞപ്പിത്തം: മരണകാരണം അന്വേഷിക്കണമെന്ന്
1562090
Saturday, May 24, 2025 6:12 AM IST
കൊട്ടിയം : മഞ്ഞപ്പിത്തം ബാധിച്ചു കുട്ടികൾ മരിക്കാനിടയായ സാഹചര്യം അന്വേഷണവിധേയമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ആവശ്യപ്പെട്ടു. ബിജെപിയുടെ നേതൃത്വത്തിൽ തൃക്കോവിൽവട്ടം പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ വകുപ്പി െ ന്റ മെല്ലെപോക്കും ഉത്തരവാദിത്വമില്ലായ്മയും മെഡിക്കൽ കോളജിൽ മതിയായ ചികിത്സ കുഞ്ഞുങ്ങൾക്ക് കിട്ടാഞ്ഞതും കുട്ടികൾ മരിക്കാൻ ഇടയാക്കിയ സാഹചര്യങ്ങൾ ആണ്. മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച സാഹചര്യമാണ് ഉണ്ടായതെന്നും എസ്. പ്രശാന്ത് ആരോപിച്ചു.പ്രദീപ് തഴുത്തല അധ്യക്ഷത വഹിച്ചു.
മുഖത്തല മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗോപി, സംസ്ഥാന കൗൺസിൽ അംഗം നെടുമ്പന ശിവൻ,കെ .രാജേഷ്, ഗ്രാമ പഞ്ചായത്ത് അംഗം സുനിത, ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടിയം സുരേന്ദ്രനാഥ്, ബൈജു പുതുച്ചിറ, രതീഷ് തഴുത്തല എന്നിവർ പ്രസംഗിച്ചു.