കെഎസ്ഇബി പെൻഷനേഴ്സ് അസോ. വനിതാവേദി സംസ്ഥാന കൺവൻഷൻ
1561646
Thursday, May 22, 2025 6:28 AM IST
കൊല്ലം: കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ വനിതാവേദി സംസ്ഥാന കൺവൻഷൻ 23, 24 തീയതികളിൽ കൊല്ലത്ത് നടക്കും. വിവിധ ജില്ലകളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുക്കും.
കൊല്ലം പ്രസ് ക്ലബ് ഹാളിൽ നാളെ വൈകുന്നേരം നാലിന് സ്ത്രീകളും സാമൂഹിക നീതിയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്യും.
എസ്. പ്രസന്ന കുമാരി, രമാഭായി, ആർ. രശ്മി, ജി. ശ്രീകുമാരിയമ്മ, ഐ. ബെനറ്റ് എന്നിവർ പ്രസംഗിക്കും. ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ 24 ന് രാവിലെ പത്തിന് നടക്കുന്ന കൺവൻഷൻ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
എസ്. ശ്രീജ, എസ്. അശ്വതി, ഡി.ശ്രീലത, വി.എസ്. ദീപ, ടി. എസ്. സജിത കുമാരി തുടങ്ങിയവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ വനിതാവേദി ഭാരവാഹികളായ എൻ. രമാഭായി, ജി. ശ്രീകുമാരിയമ്മ, എസ്. പ്രസന്നകുമാരി, ബി.ഗിരിജാ കുമാരി എന്നിവർ പങ്കെടുത്തു.