കൊ​ല്ലം: അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്ക് കാതോർത്ത് കൊ​ല്ല​വും. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ െ ന്‍റ കീ​ഴി​ല്‍ എ​ഴു​കോ​ണി​ല്‍ അ​ന്താ​രാഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള അ​ത്യാ​ധു​നി​ക ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം വ​രു​ന്നതോടെ കൊല്ലത്തിന്‍റെ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കും. പ​ത്ത് ഏ​ക്ക​ര്‍ വി​സ്തൃ​തി​യി​ല്‍ കെ​സി​എ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലാ​ണ് സ്റ്റേ​ഡി​യം ഒ​രു​ങ്ങു​ന്ന​ത്.
56 കോ​ടി രൂ​പ ആ​കെ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നാളെ രാ​വി​ലെ 11ന് ​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ നി​ര്‍​വ​ഹി​ക്കും.

മ​ന്ത്രി ജെ.​ചി​ഞ്ചു റാ​ണി, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം​എ​ല്‍​എ, കെ​സി​എ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ്. കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 21 കോ​ടി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ക. കെ​സി​എ ആ​ദ്യ​മാ​യി നി​ര്‍​മി​ക്കു​ന്ന ഗ്രീ​ന്‍ റേ​റ്റിം​ഗ് ഫോ​ര്‍ ഇ​ന്‍​ഗ്രേ​റ്റ​ഡ് ഹാ​ബി​റ്റാ​റ്റ് അ​സ​സ്മെ​ന്‍റ് അം​ഗീ​കൃ​ത സ്റ്റേ​ഡി​യം കൂ​ടി​യാ​ണ് എ​ഴു​കോ​ണി​ലേ​ത്. 2026 അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കും. കാ​യി​ക ഭൂ​പ​ട​ത്തി​ല്‍ വ​ന്‍ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ട് വ​രു​ന്ന സ്റ്റേ​ഡി​യം ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഭാ​വി​യി​ല്‍ വേ​ദി​യാ​കും.

ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​നു​ള്ള 150 മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട്, ക​ളി​ക്കാ​രു​ടെ ഡ്ര​സിം​ഗ് റൂം ​ഉ​ള്‍​പ്പെ​ടു​ന്ന ആ​ധു​നി​ക പ​വ​ലി​യ​ന്‍, ഓ​പ്പ​ണ്‍ എ​യ​ര്‍ ആം​ഫി തീ​യേ​റ്റ​ര്‍ മാ​തൃ​ക​യി​ല്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്തി​ട്ടു​ള്ള ഗാ​ല​റി, മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള ഓ​ഫീ​സ് ബ്ലോ​ക്ക്, ഔ​ട്ട് ഡോ​ര്‍ നെ​റ്റ് പ്രാ​ക്ടീ​സ് സൗ​ക​ര്യം, ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും പ​രി​ശീ​ല​നം ന​ട​ത്താ​വു​ന്ന ഇ​ന്‍​ഡോ​ര്‍ പ്രാ​ക്ടീ​സ് സം​വി​ധാ​നം, മ​റ്റ് കാ​യി​ക​യി​ന​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ,

അ​ത്യാ​ധു​നി​ക ജിം​നേ​ഷ്യം, വി​ശാ​ല​മാ​യ കാ​ര്‍ പാ​ര്‍​ക്കിം​ഗ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കെ​സി​എ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി വി​നോ​ദ് .എ​സ്. കു​മാ​ർ എന്നിവർ അ​റി​യി​ച്ചു.