പഴകിയ ചൂരയും ആഹാര സാധനങ്ങളും പിടിച്ചെടുത്തു
1562077
Saturday, May 24, 2025 5:59 AM IST
പാരിപ്പള്ളി: ഫുഡ് സേഫ്റ്റി വിഭാഗവും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ 15 കിലോ ചൂരയും അഞ്ച് കിലോ ചാളയും, പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു.
കല്ലുവാതുക്കൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകളിലും വില്പനശാലകളിലുമായിരുന്നു പരിശോധന. കുളമടയിൽ വഴിയോരത്തു വിൽക്കാൻ വച്ചിരുന്ന മീൻ ഫുഡ് സേഫ്റ്റി വിഭാഗത്തി െ ന്റ സഞ്ചരിക്കുന്ന ലാബിൽ പരിശോധിച്ചതിൽ ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയതിനാൽ നശിപ്പിച്ചു.
ഒപ്പം മണ്ണ് വാരി വിതറി വിൽക്കുന്ന മീനുകൾ ഇനി വിൽക്കരുത് എന്ന് കർശന നിർദേശവും നൽകി. കുളമടയിൽ പ്രവൃത്തിക്കുന്ന നന്ദൂസ് തട്ടുകടയിൽ നടത്തിയ റെയ്ഡിൽ പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെൽത്ത് കാർഡും ലൈസൻസും ഇല്ലാതെ പ്രവർത്തിക്കുന്ന നന്ദൂസ് തട്ടുകടക്ക് നോട്ടീസും നൽകിയിട്ടുണ്ട്.
കല്ലുവാതുക്കൽ മാർക്കറ്റിൽ നടന്ന പരിശോധനയിൽ 10 കിലോയോളം അഴുകിയ നെത്തോലി മത്സ്യം പിടിച്ചെടുത്തു. ഇവിടെയും കച്ചവടക്കാർക്ക് നോട്ടീസ് നൽകി. പരിശോധനയ്ക്കു ഫുഡ് ഇൻസ്പെക്ടർ ആതിരയും ഹെൽത്ത് ഇൻസ്പെക്ടർ സുനിലും നേതൃത്വം നൽകി. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജി, ബീജ റാണി, ഫാത്തിമ, തുഷാര എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി വിഭാഗവും അറിയിച്ചു.
പുനലൂരിൽ പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു
പുനലൂർ: നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നിന്ന് പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. സീനിയർ പബ്ലിക് ഇൻസ്പെക്ടർ രാജീവ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഉപയോഗശൂന്യമാ യ പഴകിയതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്. നോട്ടീസ് നൽകി ഫൈൻ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു.