പറമ്പിമുക്ക് മാർക്കറ്റിലെ മത്സ്യത്തിൽ ഫോർമാലിന്റെ സാന്നിധ്യം : രണ്ടുപെട്ടി മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
1561645
Thursday, May 22, 2025 6:27 AM IST
ചവറ : ചവറ കമ്യൂണിറ്റി ഹെൽത്ത് സെന്ററി െ ന്റ പരിധിയിലുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പി െന്റെയും പോലീസി െ ന്റയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടന്നു.
പന്മന പഞ്ചായത്തിലെ വിവിധസ്ഥലങ്ങളിലാണ് പരിശോധന നടന്നത്. പറമ്പിമുക്ക് മാർക്കറ്റിലെ പരിശോധനയിൽ മത്സ്യത്തിൽ ഫോർമാലി െ ന്റ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പെട്ടി മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ഷിബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീല, വിന്ദ്യ, ഷാനിത,റമീസ്, പൊലീസ് ഓഫീസർമാരായ പ്രദീപ്, ഇമ്മാനുവൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
തുടർ ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. എം.ഡി. ശശി അറിയിച്ചു.