വിജയം ആഘോഷിക്കാൻ നീതുവും മീനാക്ഷിയുമില്ല
1562097
Saturday, May 24, 2025 6:20 AM IST
കൊട്ടിയം: പ്ലസ്ടുവി െ ന്റ വിജയം ആഘോഷിക്കാൻ വിജയിച്ച നീതുവോ സന്തോഷം പങ്കിടാൻ ചേച്ചി മീനാക്ഷിയോ ഇല്ല. തൃക്കോവിൽവട്ടം ചേരീക്കോണത്ത് മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച എം. നീതുവിന് പ്ലസ് ടു വിൽ വിജയം. കണ്ണനല്ലൂർ എം കെ എൽ എം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു നീതു പഠിച്ചിരുന്നത്.
വീടിെ ന്റ തൊട്ടടുത്ത സ്കൂളിൽ നിന്ന് ഓടിയെത്തിയ കൂട്ടുകാരികൾ അറിയിച്ച നീതുവി െ ന്റ വിജയം തേങ്ങലോടെയാണ് രക്ഷിതാക്കൾ കേട്ടത്. മികച്ച വിജയം നേടിയ സഹോദരിയെ ആശ്ലേഷിക്കാൻ ചേച്ചി മീനാക്ഷിയുമില്ല.
മഞ്ഞപ്പിത്തം ബാധിച്ച് അടുത്തടുത്ത ദിവസങ്ങളിലായിരുന്നു ഇരുവരുടെയും മരണം. സയൻസ് വിഷയമെടുത്തു പഠിച്ച നീതു നീറ്റ് പരീക്ഷയെഴുതി ഉപരിപഠനത്തിന് റിസൾട്ട് കാത്തിരിക്കെയാണ് മരണം തട്ടിയെടുക്കു