ലഹരി വ്യാപനവും ഭീകരതയൂം ഒരുമിച്ച് എതിർത്ത് തോൽപ്പിക്കേണ്ടത്: ബിന്ദുകൃഷ്ണ
1561859
Friday, May 23, 2025 6:10 AM IST
കൊല്ലം : തലമുറകളെ കാർന്നു തിന്നുന്ന ലഹരി വ്യാപനവും രാജ്യത്തെ നശിപ്പിക്കുന്ന ഭീകരതയൂം ഒരുമിച്ച് എതിർത്ത് തോൽപ്പിക്കേണ്ട അർബുദമാണെന്ന് കെപിസിസി രാഷ്ട്രീയകാരൃ സമിതിയംഗം ബിന്ദുകൃഷ്ണ.
സംസ്ഥാന സർക്കാർ സംവിധാനത്ത നോക്കുകുത്തിയാക്കി ലഹരി മാഫിയ നാടിനെ ലഹരിയുടെ ഹബ്ബാക്കി മാറ്റുമ്പോൾ ചില റെയ്ഡ് പൊടിക്കൈകൾ നടത്തി സമൂഹത്ത കബളിപ്പിക്കുകയാണ് സർക്കാർ സംവിധാനം ചെയ്യുന്നത്. ഭീകരർക്ക് കടന്നു വരാൻ കഴിയാത്ത പഴുതടച്ചുള്ള സുരക്ഷാ സംവിധാനം സൃഷ്ടിക്കുവാൻ ബാധ്യസ്ഥരായ സർക്കാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലഹരി - ഭീകര വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ ലഹരി -ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി. പ്രേംചന്ദ് അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി. ബാലചന്ദ്രൻ പിള്ള ജി. യശോധരൻ പിള്ള, ജില്ലാ വൈസ് പ്രസിഡന്റ ുമാരായ ഡി. അശോകൻ, ജി. അജിത് കുമാർ,
ഡി. രാധാകൃഷ്ണൻ,സി. പി. അമ്മിണിക്കുട്ടിയമ്മ, ബി. വിജയൻ പിള്ള. എസ്. എസ്. ഉണ്ണിരാജൻ, ഷംസുദീൻ, വിജയൻ .ജി. ഇഞ്ചവിള, ജെ. സുവർണകുമാരി, ബൈജു, കമറുദീൻ, അനിൽ വെട്ടുവിള, ഉമറുദീൻ, വസന്താ ദിലീപ് എന്നിവർ പ്രസംഗിച്ചു.